തിരുവല്ലം: വണ്ടിത്തടത്ത് അനുജനെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ അറസ്റ്റിൽ.
വണ്ടിത്തടം പറയൻവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ– ബേബി ദമ്പതികളുടെ മകൻ രാജ് (കൊച്ചുകണ്ണൻ36) ആണ് ദിവസങ്ങൾക്കു മുൻപു കൊല്ലപ്പെട്ടത്. കേസിൽ ബിനുവിനെ (വലിയ കണ്ണൻ 46) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു.
മാനസിക പ്രശ്നങ്ങളുള്ള ആളാണ് ബിനു എന്ന് നാട്ടുകാർ പറഞ്ഞു.പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. രാജിന്റെ മൃതദേഹത്തിന് 10 ദിവസം വരെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
തർക്കത്തിനിടെ ബിനു കല്ല് ഉപയോഗിച്ചു രാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നു ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജി പറഞ്ഞു. ജീവൻ പോയപ്പോൾ ഇവിടെ കിടന്നു ദുർഗന്ധമുണ്ടാകേണ്ട എന്നു കരുതി കുഴിയിലിട്ടു മൂടിയതാണെന്നാണു ബിനു പൊലീസിനോടു പറഞ്ഞത്.