തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തുന്നു.നാല് ഹനുമാൻ കുരങ്ങുകളാണ് എത്തുന്നത്.ഹരിയാനയിലെ റോതാഹ് മൃഗശാലയിൽ നിന്നാണ് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ എത്തിക്കുന്നത്.
നിലവിൽ രണ്ട് ഹനുമാൻ കുരങ്ങുകൾ മൃഗശാലയിലുണ്ട്.കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ ജനറൽ ആശുപത്രിയിലെ ഡോക്‌ടറുടെ മൃതദേഹം; ഉപേക്ഷിക്കപ്പെട്ട കാറിൽ സിറിഞ്ചും മരുന്നും
ഇവിടെ നിന്ന് ഒരു ജോഡി കഴുതപ്പുലികളെ പകരം നൽകിയാണ് രണ്ട് ജോഡി ഹനുമാൻ കുരങ്ങിനെ വാങ്ങുന്നത്.ഹരിയാനയിലെ മൃഗശാല അധികൃതർ തന്നെ കുരങ്ങുകളെ നേരിട്ട് 15ന് തിരുവനന്തപുരം മൃഗശാലയിലെത്തിക്കും.
അന്ന് തന്നെ കഴുതപ്പുലികളുമായി മടങ്ങും.നിലവിൽ എട്ട് കഴുതപ്പുലികൾ മൃഗശാലയിലുണ്ട്.ഇതിൽ നിന്ന് ഒരു ജോഡിയാണ് ഹരിയാനയിലേക്ക് നൽകുന്നത്.