വട്ടിയൂര്‍ക്കാവ്: കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ ചുറ്റുമതിലും ഗേറ്റും ഇടിച്ചുതകര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ അറപ്പുര ഈശ്വരിയമ്മന്‍ കോവില്‍ റോഡിലായിരുന്നു അപകടം.വനംവകുപ്പിന്റെ പി.ടി.പി. ഓഫീസിലെ ഡി.എഫ്.ഒ. സന്തോഷാണ് കാറോടിച്ചിരുന്നത്.
വി.എ.ആര്‍.എ. 668-ല്‍ ഓമല്ലൂര്‍ എ.എന്‍.വാസുദേവന്‍ എന്നയാളുടെ വീടിന്റെ മുന്‍വശത്തെ ചുറ്റുമതിലും ഗേറ്റുമാണ് തകര്‍ന്നത്.
അറപ്പുര ഭാഗത്തുനിന്ന് ഈശ്വരിയമ്മന്‍ കോവില്‍ റോഡ് വഴി മഞ്ചാടിമൂടിലേക്കു പോകുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ അപകടമുണ്ടാക്കിയത്.