പൂവാർ : മയക്കുമരുന്നുമായി എത്തിയ രണ്ട് എൽഎൽ.ബി. വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.
എം.ഡി.എം.എ.യുമായി എത്തിയ കഠിനംകുളം എ.കെ.ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ.നിവാസിൽ അജ്മൽ (28), കഠിനംകുളം ഷീയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പോലീസ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.സംഘത്തിലെ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽ.ബി. വിദ്യാർഥികളാണ്.
ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരുസംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൂവാർ സി.ഐ. എൽ.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനിൽവെച്ചാണ് മയക്കുമരുന്നുമായി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് പിടികൂടിയത്