ആറ്റിങ്ങൽ : രാത്രിയിൽ പട്രോളിങ് നടത്തിയ പോലീസിനെ ട്രാൻസ്ജെൻഡർ സംഘം ആക്രമിച്ചു. വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്തു.
ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ചൊവ്വാഴ്ച പുലർച്ചെ 2.30-നാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഗൗരി, സതി, ഷെഫിന, മഞ്ചമി, സഹസ്ര, കനക അനിൽകുമാർ, സായൂജ്യ, നയന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവരെല്ലാം ട്രാൻസ്ജെൻഡർമാരാണെന്ന് പോലീസ് പറഞ്ഞു.
മാമത്തും പരിസരപ്രദേശത്തും സാമൂഹികവിരുദ്ധശല്യം വർധിച്ചതായും വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി പണം തട്ടുന്നതായും പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.