തിരുവനന്തപുരം: കേരളാ ആരോഗ്യ സർവകലാശാല നടത്തിയ എംഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.
പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. ഡോ. ആർ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. മൂന്നാം സ്ഥാനം ഡോ. എം മേഘ, ഡോ. റോസ്മിൻ മാത്യു എന്നിവർ പങ്കിട്ടു.