കോവളം : നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കല്ലിയൂർ കാക്കാമൂല സിഎസ്ഐ പളളിക്കു സമീപം ശ്രീനിലയം വീട്ടിൽ കെഎസ്ആർടിസി ജീവനക്കാരനായ സുരേഷ്കുമാറിന്റെയും അനിതയുടെയും മകൻ ശ്രീക്കുട്ടൻ എന്ന ശ്രീദേവ്(21) ആണ് മരിച്ചത്.
തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വണ്ടിത്തടം എസിഇ എൻജിനിയറിംഗ് കോളജിലെ മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർഥിയായിരുന്നു. സഹോദരി ശ്രീലക്ഷ്മി. വാഴമുട്ടം- തിരുവല്ലം റോഡിൽ പാച്ചല്ലൂർ മുടിപ്പുര ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ ഞായറാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന കാക്കാമൂല സ്വദേശി അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു