തിരുവനന്തപുരം:വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്നു.
അടുത്ത രണ്ടു ദിവസം ഒഡിഷ – ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.