Search
Close this search box.

ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് 8 ടൺ പൂക്കൾ

IMG_20230605_133926_(1200_x_628_pixel)

തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് 8 ടൺ പൂക്കൾ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 6 ടണ്ണും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് 2 ടണ്ണും അയച്ചു.

തമിഴ്നാട്ടിലെ തോവാള അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പൂക്കളാണ് ഭൂരിഭാഗവും. പഴവും പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയും ഓണക്കാലത്തു വർധിച്ചു.

ഇന്ത്യയിലെ നഗരങ്ങളിലേക്ക് 25 ടണ്ണും വിദേശത്തേക്ക് 1498 മെട്രിക് ടണ്ണുമാണ് കയറ്റുമതി ചെയ്തത്. ജൂലൈയിൽ ഇത് യഥാക്രമം 6 ടണ്ണും 1299 മെട്രിക് ടണ്ണും ആയിരുന്നു.

ഓഗസ്റ്റ് മാസത്തിൽ വിദേശരാജ്യങ്ങളിലേക്ക് ആകെ 1515 മെട്രിക് ടൺ ചരക്കാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് 214 ടൺ ചരക്കാണ് കൊണ്ടുപോയത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 12% വർധനയാണ് ഇത്. കെഎസ്ഐഇയാണ് എയർപോർട്ടിലെ വിദേശ കാർഗോ കൈകാര്യം ചെയ്യുന്നത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!