തിരുവനന്തപുരം:മുതലപ്പൊഴിയിൽ ലോങ്ബൂം ക്രെയിൻ പ്രവർത്തന സജ്ജമായി. തുറമുഖ കവാടത്തിൽ അടിഞ്ഞ പാറകളും ടെട്രാപോഡുകളും വേഗത്തിൽ നീക്കം ചെയ്യുന്നതിനാണ് ക്രെയിൻ തൂത്തുകുടിയിൽനിന്ന് എത്തിച്ചത്.
മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവായതോടെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചതിനെ തുടർന്ന് സർക്കാർ നടത്തിയ ചർച്ചയിലെ തീരുമാനം അനുസരിച്ചാണ് ക്രെയിൻ എത്തിച്ചത്.
അഞ്ച് വാഹനങ്ങളിലായി തൂത്തുക്കുടിയിൽനിന്ന് എത്തിച്ച ക്രെയിനിന്റെ പ്രധാനബോഡി, ബൂം, വീലുകൾ എന്നിവയുടെ കൂട്ടിയോജിപ്പിക്കൽ പൂർത്തിയായി. ക്രെയിൻ കൊണ്ട് പോകാൻ ആവശ്യമായ റോഡിന്റെ നിർമാണവും പൂർത്തിയായി.
നാളെ രാവിലെയോടെ ക്രെയിൻ പുലിമൂട്ടിന്റെ മുകളിൽ എത്തിക്കും. ലോങ്ബൂം എത്തുന്നത്തോടെ പൊഴിയുടെ മധ്യഭാഗത്തെ കല്ലുകളും വേഗത്തിൽ നീക്കപ്പെടും.