സ്റ്റാച്യുവിൻ വൈദ്യുതിപോസ്റ്റിൽ തീപിടുത്തം

IMG_20230915_210614_(1200_x_628_pixel)

തിരുവനന്തപുരം : സ്റ്റാച്യു – ജനറൽ ആശുപത്രി റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തീ ഉയർന്നത് ഭീതി പടർത്തി. എന്നാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാത്തതിനാൽ വലിയ അപകടം ഒഴിവായി.

ഇന്നലെ രാത്രി 7.30ന് ആണ് സംഭവം. കോട്ടയ്ക്കൽ വൈദ്യശാലയ്ക്ക് സമീപമാണ് പോസ്റ്റിനു മുകളിൽ തീ ഉയർന്നത്. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ അണയ്ക്കാൻ തുടങ്ങിയപ്പോഴേക്കും കെഎസ്ഇബി.

ജീവനക്കാരെത്തി ലൈൻ ഓഫാക്കി. കാൽ മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീ അണച്ചത്.  ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular