തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേർ പ്രത്യേക നിരീക്ഷണത്തിൽ.
കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നത്.
ഇവരുടെ സ്രവസാംപിള്‍ തോന്നയ്ക്കൽ ഐഎവി, പുണെ എൻഐവി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും