നാവായിക്കുളം: അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി.
കർണാടക കുടക് സ്വദേശി നദീറയെ (36) ആണ് ഭർത്താവ് നാവായിക്കുളം അൽമായ വീട്ടിൽ റഹീം (50) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നത്. തീ കത്തിച്ചതിന് പിന്നാലെ സ്വയം കഴുത്തറുത്ത റഹീം. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.
പാരിപ്പള്ളി -പരവൂർ റോഡിലെ അക്ഷയ സെന്ററിൽ രാവിലെ 8.40ഓടെയാണ് കോരി ചൊരിയുന്ന മഴയത്ത് സ്കൂട്ടറിൽ നദീറയെ തിരക്കി റഹീം എത്തിയത്.
ആധാർ പുതുക്കുന്ന ജോലിയിൽ കസ്റ്റമറുടെ വിവരശേഖരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവും ഇല്ലാതെ കയ്യിലിരുന്ന കുപ്പിയിലെ പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.