തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ ഓഫീസിൽ കുട്ടിയുമായിരുന്ന് ജോലി ചെയ്യുന്ന ചിത്രം ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഉത്തരവ് വൈറലായി
സർക്കാർ ഓഫീസുകളിൽ കുട്ടികളെ കൊണ്ട് വരരുതെന്ന് കാണിക്കുന്ന പഴയ ഉത്തരവ് വൈറലായത്. 2018-ൽ പുറത്തിറങ്ങിയ ഉത്തരവാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കുട്ടികളെ ഓഫീസിൽ കൊണ്ടുവരുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.
സർക്കാർ ജീവനക്കാർ ഓഫീസ് സമയത്ത് കുട്ടികളെ കൂടെകൊണ്ട വരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നും കുട്ടികളുടെ വ്യക്തിത്വ വികസനം ഹരിക്കപ്പെടുമെന്നും ഓഫീസ് ഉപകരണങ്ങൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.