തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പേരിനൊപ്പം ‘തിരുവനന്തപുരവും’.വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു.
ഒക്ടോബർ 4ന് ആദ്യ കപ്പൽ വരുമെങ്കിലും അടുത്ത മേയ് മാസത്തോടു കൂടി മാത്രമേ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യൂ. തുറമുഖത്തിന് ആവശ്യമായ കൂടുതൽ ക്രെയിനുമായി നവംബർ മാസത്തോടെ മറ്റു 3 കപ്പലുകൾ കൂടി വിഴിഞ്ഞത്ത് എത്തും.