വെള്ളയമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

IMG_20230920_191141_(1200_x_628_pixel)

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിയമർന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്.

അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നൽ കടന്ന് കവടിയാർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നത്.

പിന്നാലെ കാർ നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!