പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആശ്ശീല ആംഗ്യം കാണിച്ചു; പ്രതിക്ക് രണ്ടു വർഷം തടവും 10000 രൂപ പിഴയും

IMG_20230922_115334_(1200_x_628_pixel)

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആശ്ശീല ആംഗ്യം കാണിച്ച പ്രതിക്ക് രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയും.

കോട്ടൂർ എരുമക്കുഴി മാമൂട് തടത്തരികത്ത് വീട്ടിൽ സജീവ് കുമാർ (46)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാർ പോക്സോ ആക്ട് പ്രകാരം ശിക്ഷിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണം. അല്ലാത്തപക്ഷം രണ്ട് മാസം കൂടി അധിക കഠിനതടവിന് പ്രതി വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.

2019 ലാണ് കേസിന് ആസ്പദമായ സംഭവം. മുറ്റം വൃത്തിയാക്കി കൊണ്ട് നിന്ന പെൺകുട്ടിയെ പ്രതി ശബ്‍ദമുണ്ടാക്കി വിളിക്കുകയും ശേഷം ലൈംഗിക ഉദ്ദേശത്തോടുകൂടി ഉടുമുണ്ട് ഉയർത്തിക്കാട്ടി സ്വകാര്യ ഭാഗം കാണിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിൽ പ്രതിയെ പിടികൂടി നെയ്യാർ ഡാം പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീകുമാർ, സാബുജി എന്നിവർ കോടതിയിൽ കുറ്റപത്രം സമർപിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!