ലോൺ ആപ്പ് തട്ടിപ്പ്; 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി

IMG_20230602_235754_(1200_x_628_pixel)

തിരുവനന്തപുരം: ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ.

സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളും ലഭിച്ചു.

പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിന് ഇരയായി രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.

പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!