വലിയതുറ: മദ്യപിക്കുന്നതിനു വിളിച്ചിട്ട് പോകാത്തതിലുള്ള വിരോധത്തില്‍ യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദിച്ച് അവശനാക്കിയതായി പരാതി. യുവാവിന്റെ ഇരുകാലുകളും അടിച്ചൊടിച്ചു. തലയിലും അടിച്ചു പരിക്കേല്‍പ്പിച്ചു.
ഗുരുതര പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ രണ്ടു സുഹൃത്തുക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
ശംഖുംമുഖം ആഭ്യന്തരവിമാനത്താവളത്തിനു സമീപം ചിത്തിര നഗര്‍ ടി.സി. 78/2569 ഗീതു ഹൗസില്‍ റോയി വിന്‍സെന്റിന്(32) ആണ് പരിക്കേറ്റത്. ശംഖുംമുഖം വാര്‍ഡില്‍ കാര്‍ഗോ കോംപ്ലക്സിനു സമീപം കരുണ്‍(48), ശംഖുംമുഖം ഗ്രൗണ്ടിനു സമീപം ചിന്നു എന്ന ഹെനി(37) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.