തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവപ്രതിഭാസം ആദ്യമായി കണ്ടവർക്ക് നവ്യാനുഭവമായി.
വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘വിഷുവം’ പ്രതിഭാസം ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. വൈകുന്നേരം അഞ്ചുമണി മുതൽ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ തിരക്കനുഭവപ്പെട്ടു.
സൂര്യൻ ഖഗോളമധ്യരേഖ കടന്നുപോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസമാണ് വിഷുവം അല്ലെങ്കിൽ എക്വനോക്സ്. വർഷത്തിൽ മാർച്ച് 20നും സെപ്റ്റംബർ 23നുമാണ് ഇതു സംഭവിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഗോപുര വാതിലകളിലൂടെ സൂര്യൻ കടന്നുപോകുന്നത് അപൂർവകാഴ്ചയാണ്.