തിരുവനന്തപുരം : ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്നതിനാൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ കിഴക്കേക്കോട്ടമുതൽ ശംഖുംമുഖംവരെ ഗതാഗതനിയന്ത്രണമേർപ്പെടുത്തി.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു. വിമാനത്താവള ആഭ്യന്തര ടെർമിനലിലേക്കുള്ള യാത്രക്കാർ ചാക്ക ഈഞ്ചയ്ക്കൽ വലിയതുറ വഴി പോകണം. നിർദേശങ്ങൾക്ക് ഫോൺ: 9497930055.