തിരുവനന്തപുരം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻതട്ടി മരിച്ചു.
തിരുവനന്തപുരം പൗഡിക്കോണം ശ്രീകൃഷ്ണപുരം അയ്യണിയാർത്തല രാജ്ഭവനിൽ സൂരജാ(25)ണ് മരിച്ചത്. മണപ്പുറം ഫിനാൻസിലെ ജീവനക്കാരനാണ്.
തിങ്കളാഴ്ച വൈകീട്ട് 5.50-ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെത്തിയ കൊച്ചുവേളി-മൈസൂരു ട്രെയിനിൽനിന്ന് ഇറങ്ങി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്
അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ സൂരജിനെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.