വലിയമല: ബൈക്ക് മോഷണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്‍മൽ മൻസിലിൽ അജീറിന്റെ മകൻ മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് വലിയമല സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരിപ്പൂർ കുടവൂർ ദേവി ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി.മുകേഷിന്റെ ഉടമസ്ഥതയിലുള്ള ഹീറോ സ്പ്ലെണ്ടർ ബൈക്ക് ആണ് കഴിഞ്ഞ 25ന് രാത്രി ഇരുവരും ചേര്‍ന്ന് കവർന്നത്.
മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഓവർബ്രിഡ്ജിനു അടിയിൽ രാത്രി തന്നെ കൊണ്ടു ചെന്ന് വെച്ച ശേഷം രാവിലെ ഇവർ തിരികെ പോരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബൈക്ക് പൊളിച്ച് വിൽക്കാൻ ആയിരുന്നു പദ്ധതി. എന്നാല്‍ തിരികെ എത്തി ബൈക്ക് എടുക്കുന്നതിന് മുമ്പ് പൊലീസ് പിടികൂടുകയായിരുന്നു.
 
								 
															 
															 
															








