തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഒരു കുഞ്ഞു കൂടി. തിങ്കളാഴ്ച രാത്രി 9ഓടെ കിട്ടിയ ആൺകുഞ്ഞിന് ‘ഇന്ത്യ’യെന്ന് പേരിട്ടതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.
കുട്ടിയുടെ ആരോഗ്യ പരിശോധനയ്ക്കായി രാത്രിതന്നെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചു. തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ തുടരുകയാണ്.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു