തിരുവനന്തപുരം: ഷാരോൺ രാജിന് കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഷാരോണിന്റെ കുടുംബം.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്തംബർ 25നാണ് ഹൈക്കോടതി ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്.