തിരുവനന്തപുരം : സംസ്ഥാനത്തു രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചതിനു പിന്നാലെ മൂന്നാമത്തെ വന്ദേഭാരത് റേക്ക് കൊച്ചുവേളിയിലെത്തി.
പുതിയ റേക്ക് ഉപയോഗിച്ചു പുതിയ റൂട്ടുകളിൽ സർവീസ് നടത്തില്ല. ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിൻ ഉപയോഗിക്കുകയാണ് ലക്ഷ്യം.
പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികൾക്കായി മാറ്റിയിടേണ്ടി വരുമ്പോൾ സർവീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്