തിരുവനന്തപുരം : കുടുംബവഴക്കിനിടെ ബന്ധുവായ 16-കാരിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച പ്രതിയെ ഏഴുവർഷം കഠിന തടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.കുമാരപുരം പൂന്തി റോഡ് കൊശക്കോട് വീട്ടിൽ അനീഷ് ആണ് പ്രതി.
അമ്മാവനുകൂടി അവകാശപ്പെട്ട കുടുംബവീട്ടിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുപോകാത്തതിനെച്ചൊല്ലി കുടുംബകലഹം ഉണ്ടായി.
ഭയപ്പെടുത്താൻ പ്രതി അമ്മാവന്റെ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിപ്പിച്ച് ഗുരുതര പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. 2011-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.