പാച്ചല്ലൂർ: മന്നം നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മന്നംനഗർ സ്വദേശികളായ അജിത,ഹുസൈൻ ,ഗാന്ധിമതി എന്നിവർക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതു വഴി കാൽനടയായി സഞ്ചരിച്ച പലരും നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.