തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരത്തിനായി കാണികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ പ്രവേശനം അനുവദിക്കും.
രാത്രിയും പകലുമായുള്ള മത്സരം ഉച്ചയ്ക്ക് 2 മുതലാണ്. കളി കാണാനുള്ള ടിക്കറ്റ് ‘ബുക്ക് മൈ ഷോ’ പോർട്ടൽ വഴി ബുക്ക് ചെയ്യാം. ഗാലറിയിലെ താഴെ തട്ടിൽ 900 രൂപയും മുകൾ തട്ടിൽ 300 രൂപയുമാണ് നിരക്ക്.