തിരുവനന്തപുരം: പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥന്‍ അജയകുമാറാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.
എ.കെ.ജി. സെന്ററിനു സമീപം രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. പോലീസ് ജീപ്പിന്റെ പുറകിലിരുന്ന അജയകുമാര്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പുറത്തു വീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.