കാട്ടാക്കട: കൂറ്റന്‍ പുളിമരം വീടിനു മുകളിൽ കടപുഴകി വീണു. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കാട്ടാക്കട മാര്‍ക്കറ്റ് റോഡിനു സമീപമുള്ള പുരയിടത്തിൽ താമസിക്കുന്ന 56 വയസ്സുള്ള രമണിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തകര ഷീറ്റുകള്‍ വെച്ച് കെട്ടിയ കൂരയിൽ ഒറ്റയ്ക്കാണ് രമണിയുടെ താമസം.
കഴിഞ്ഞ ദിവസം രാത്രിയോടു കൂടി കനത്ത മഴയിലാണ് മരം കടപുഴകിയത്. രമണി കിടന്നിരുന്ന വശത്തോട് ചേര്‍ന്നാണ് മരം വീണത്