ബാലരാമപുരം: നരുവാമൂട് പൊലീസ് സ്റ്റേഷന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. പള്ളിച്ചൽ തോട്ടിൽകര വിജയ ഭവനിൽ അച്ചു എന്ന വിശാഖാണ് (19) അറസ്റ്റിലായത്.കേസിലെ ഒന്നാം പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്റ്റേഷന് നേരെ ബിയർകുപ്പിയെറിയുകയായിരുന്നു. കുപ്പിയേറിൽ സ്റ്റേഷന് മുന്നിൽ നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ഗ്ലാസ് തകർന്നു. ശബ്ദം കേട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു.