നാഗര്‍കോവില്‍: തിരുവട്ടാറിൽ ഷോക്കേറ്റ് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആട്ടൂര്‍ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിന് (21), ആതിര (24) എന്നിവരാണ് മരിച്ചത്.ആതിര ഗര്‍ഭിണിയായിരുന്നു.
ഇവരുടെ വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു. ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് അശ്വിന് ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റത്