തിരുവനന്തപുരം: മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് അരലക്ഷത്തിലേറെ രൂപ തട്ടിയ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് മൂന്നാമ്മൂട് രാജ് ഭവനിൽ സുരേഷിനെയാണ് (48) പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.
പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയ സ്ത്രീ എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്‌സ് ജൂൺ 27ന് ആശുപത്രിയിലെ ഒ.പിയിൽ വച്ച് മോഷണം പോയിരുന്നു. തുടർന്ന് 58,000 രുപ പിൻവലിക്കുകയായിരുന്നു.
എ.ടി.എം കാർഡിന്റെ കവറിന് പുറത്ത് പിൻ നമ്പർ എഴുതിയിരുന്നു. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.