പൂന്തുറ: ബസിനുള്ളില്‍ സ്കൂള്‍വിദ്യാര്‍ഥിനികളെ കടന്നുപിടിച്ചയാളെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. വെള്ളൈക്കടവ് ദീപുനിവാസില്‍ ദീപു (43) വിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് സ്കൂള്‍ കഴിഞ്ഞ് കെ.എസ്.ആര്.ടി.സി. ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.