നേമം: മൊബൈൽ ഫോൺ മോഷ്ടാവിനെ കരമന പൊലീസ് പിടികൂടി. കരമന നെടുങ്കാട് സ്വദേശി പ്രാവ് പ്രവീൺ എന്നുവിളിക്കുന്ന പ്രവീൺ കുമാർ (28) ആണ് പിടിയിലായത്.
ഒക്ടോബർ 8നാണ് കേസിനാസ്പദമായ സംഭവം. കരമന പി.ആർ.എസ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയുടെ സ്മാർട്ട്‌ഫോണാണ് ഇയാൾ കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.