വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. പകര്‍ച്ച വ്യാധിയാണെന്നാണ് സംശയം. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ അറിയിച്ചു. ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു.