നെടുമങ്ങാട്: നഗരസഭയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് ,വളയിട്ട കൈകള്‍ വളയത്തിലേക്ക് തുടങ്ങിയ പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.
സൗജന്യ ഡേറ്റാ എന്‍ട്രി, ടാലി, ഡ്രൈവിംഗ് പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു.
സാങ്കേതിക കഴിവുകള്‍ നേടി സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.
പുതിയ മേഖലകളിലേയ്ക്ക് വനിതകളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി 2023-2024 ല്‍ ഉള്‍പ്പെടുത്തി ഡേറ്റാ എന്‍ട്രി, ടാലി പരിശീലനത്തിനും, ഡ്രൈവിംഗ് പരിശീലനത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.
നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.