പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവൻ മാർച്ച്

IMG_20231011_105013_(1200_x_628_pixel)

തിരുവനന്തപുരം: പാലസ്‌തീന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രകടനം നടത്തി.

അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് പാലസ്‌തീൻ ജനതയ്ക്ക് നേരെ നരനായാട്ട് നടത്തുന്ന ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് മുസ്ലിം പണ്ഡിതന്മാർ ആവശ്യപ്പെട്ടു.

രാജ്ഭവന് മുന്നിൽ നടന്ന ധർണ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി കടുവയിൽ എസ്.മൻസൂറുദ്ധീൻ റശാദി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കുറ്റിച്ചൽ ഹസൻ ബസരി മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂർ ഇസ്മായിൽ മൗലവി, കെ.കെ. സൈനുദ്ധീൻ മൗലവി, കടുവയിൽ ഷാജഹാൻ മൗലവി, പൂവച്ചൽ ഫിറോസ്ഖാൻ ബാഖവി, ശുഹുറുദ്ധീൻ അൽ ഖാസിമി, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി കല്ലാട്ടുമുക്ക് നിസാർ മൗലവി അൽ ഖാസിമി, പേഴുംമൂട് നാസിമുദ്ധീൻ ബാഖവി, അർഷദ് മന്നാനി മുണ്ടൻചിറ, അൽഅമീൻ മൗലവി കുടപ്പനമൂട്, മൗലവി ബുഖാരി അബ്രാരി, ഹാഫിസ് അബ്ദുൽ ഹലീം അൽ കാശിഫി, പാച്ചല്ലൂർ അബ്ദുറഹ്മാൻ മൗലവി അൽഹാദി തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!