തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അൽപശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി.
പൂജപ്പുര സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാനിൽനിന്ന് ക്ഷേത്രം മാനേജർ ബി ശ്രീകുമാർ ആണ് കൊടിക്കയർ ഏറ്റുവാങ്ങിയത്. വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരാണ് കൊടിക്കയർ തയ്യാറാക്കുന്നത്.
ഒരുമാസത്തോളം വ്രതമെടുത്താണ് തടവുകാർ കൊടിക്കയർ നിർമിക്കുന്നത്. നൂലുകൊണ്ട് കയർ പിരിച്ചെടുത്താണ് കൊടിയേറ്റിന് ഉപയോഗിക്കുന്ന കയർ നിർമാണം.