തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാന്നെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര.
ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര പറഞ്ഞു.
ഉദ്ഘാടന ചടങ്ങിലേക്ക് രൂപത പ്രതിനികളെ ക്ഷണിച്ചതായി അറിയില്ല. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി