തിരുവനന്തപുരം: മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്ത സംഘം പിടിയില്‍. തമിഴ്‌നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19) എന്നിവരാണ് പിടിയിലായത്.
കിള്ളിപ്പാലം ടാക്‌സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന ഇന്നോവ കാറാണ് ഇവര്‍ അടിച്ചു തകര്‍ത്തത്. കിള്ളിപ്പാലം സ്വദേശി വിജയന്റെ ഉടമസ്ഥയിലുള്ളതായിരുന്നു ഈ വാഹനം