തിരുവനന്തപുരം: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 15 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നു.
310 കുടുംബങ്ങളിലായി 867 പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ 11 ക്യാമ്പുകളിലായി 511 പേരും, ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 161 പേരും, വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 195 പേരും കഴിയുന്നു.
തിരുവനന്തപുരം താലൂക്ക്
കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ്‌മേരീസ് എൽ.പി.എസിൽ 36 കുടുംബങ്ങളിലായി 110 പേർ. 38 പുരുഷന്മാർ, 55 സ്ത്രീകൾ, 17 കുട്ടികൾ
കരിക്കകം ഗവൺമെന്റ് എച്ച് .എസിൽ ആറ് കുടുംബങ്ങളിലായി 22 പേർ. ഏഴ് പുരുഷന്മാർ, 10 സ്ത്രീകൾ, അഞ്ച് കുട്ടികൾ
വേളി യൂത്ത് ഹോസ്റ്റലിൽ 16 കുടുംബങ്ങളിലായി 45 പേർ. 17 പുരുഷന്മാർ, 23 സ്ത്രീകൾ, അഞ്ച് കുട്ടികൾ
പട്ടം വില്ലേജിൽ മേക്കേപട്ടം ഗവൺമെന്റ് എൽ.പി.എസിൽ 10 കുടുംബങ്ങളിലായി 39 പേർ. 16 പുരുഷന്മാർ, 19 സ്ത്രീകൾ, നാല് കുട്ടികൾ
കല്ലിയൂർ വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പൂങ്കുളം സ്‌കൂളിൽ 17 കുടുംബങ്ങളിലായി 45 പേർ. 17 പുരുഷന്മാർ, 19 സ്ത്രീകൾ, ഒൻപത് കുട്ടികൾ
വെള്ളായണി എം.എൽ.എൽ.പി.എസിൽ 24 കുടുംബങ്ങളിലായി 79 പേർ. 29 പുരുഷന്മാർ, 35 സ്ത്രീകൾ, 15 കുട്ടികൾ
വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ എട്ട് കുടുംബങ്ങളിലായി 19 പേർ. മൂന്ന് പുരുഷന്മാർ, 12 സ്ത്രീകൾ, നാല് കുട്ടികൾ
കഠിനംകുളം വില്ലേജിൽ ചാന്നാങ്കര എൽ.പി.എസിൽ മൂന്ന് കുടുംബങ്ങളിലായി 11 പേർ. രണ്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, അഞ്ച് കുട്ടികൾ
നേമം വില്ലേജിൽ കരുമം ഗവൺമെന്റ് എൽ.പി.എസിൽ 22 കുടുംബങ്ങളിലായി 42 പേർ. 12 പുരുഷന്മാർ, 20 സ്ത്രീകൾ, 10 കുട്ടികൾ
മണക്കാട് വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഐരാണിമുട്ടം വയോജന ക്ലബിൽ രണ്ട് കുടുംബങ്ങളിലായി 10 പേർ. രണ്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, നാല് കുട്ടികൾ
കൊഞ്ചിറവിള യു.പി.എസിൽ 35 കുടുംബങ്ങളിലായി 89 പേർ. 24 പുരുഷന്മാർ, 44 സ്ത്രീകൾ, 21 കുട്ടികൾ
ചിറയിൻകീഴ് താലൂക്ക്
കിഴുവിലം വില്ലേജിൽ രണ്ട് ക്യാമ്പുകളുണ്ട്. പുറവൂർ എസ്.വി.യു.പി.എസിൽ 16 കുടുംബങ്ങളിലായി 59 പേർ. 28 പുരുഷന്മാർ, 27 സ്ത്രീകൾ, നാല് കുട്ടികൾ
പടനിലം എൽ.പി.എസിൽ 32 കുടുംബങ്ങളിലായി 94 പേർ. 31 പുരുഷന്മാർ, 50 സ്ത്രീകൾ, 13 കുട്ടികൾ
കടയ്ക്കാവൂർ വില്ലേജിൽ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ ആറ് കുടുംബങ്ങളിലായി എട്ട് പേർ. ഒരു പുരുഷൻ, ആറ് സ്ത്രീകൾ, ഒരു കുട്ടി
വർക്കല താലൂക്ക്
ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ 77 കുടുംബങ്ങളിലായി 195 പേർ. 71 പുരുഷന്മാർ, 102 സ്ത്രീകൾ, 22 കുട്ടികൾ