തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നതായി കളക്ടർ

IMG_20231016_231623_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും തുക നേരത്തെ തന്നെ അനുവദിച്ചിരുന്നതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഈ വർഷം ഏപ്രിൽ 29ന് 54,65,200 രൂപയും ജൂൺ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കുമായി അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വില്ലേജ് ഓഫീസർമാർക്ക് 2023 ജൂലൈ അഞ്ചിന് 26,00,000 രൂപയും അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ഒക്ടോബർ 17ന് എട്ട് ലക്ഷം രൂപ അധിക തുകയായി തിരുവനന്തപുരം, ചിറയിൻകീഴ് തഹസീൽദാർമാർക്കായി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!