തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു.
ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബയിൽ നിന്നെത്തിയ വിദഗ്ദ്ധരും ചേർന്നാണ് ക്രെയിൻ ഇറക്കുന്നത്. ചൈനീസ് പൗരന്മാർക്ക് തുറമുഖത്ത് ഇറങ്ങാൻ കേന്ദ്രം ആദ്യം അനുമതി നൽകാതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു.
അനുമതി കിട്ടിയതും കടൽ ശാന്തമായതും കൊണ്ടാണ് ക്രെയിൻ ഇറക്കി തുടങ്ങിയത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പൽ മടങ്ങാനാണ് നീക്കം.