തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനുള്ള പള്ളിവേട്ട നടന്നു.
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഞായറാഴ്ച രാത്രി എട്ടരയോടെ ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമയാണ് നിർവഹിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.