നെടുമങ്ങാട് : മദ്യപിച്ചെത്തി മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചുള്ളിമാനൂർ കൊച്ചുകടുവാച്ചിറ പുണർതംവീട്ടിൽ സജീഷ് (36) ആണ് അറസ്റ്റിലായത്.
സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നത് ചോദ്യംചെയ്തതിനാണ് വയോധികരായ മാതാപിതാക്കളെ ഇയാൾ കൊല്ലാൻ ശ്രമിച്ചത്.
ഇതു തടയാനെത്തിയ അച്ഛന്റെ സഹോദരനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. അച്ഛന്റെ കൈ അടിച്ചൊടിച്ചു. അമ്മയുടെ കഴുത്തിൽ വെട്ടുകത്തിെവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.