തിരുവനന്തപുരം:കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്.
കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ കുറിപ്പ് വായിച്ചത്.