തിരുവനന്തപുരം: പൊട്ടക്കുഴി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ
27.10.2023 രാത്രി 10 മണി മുതൽ 28.10.2023 രാത്രി 10 മണി വരെ അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പ്ലാമൂട്, പട്ടം, ചാലക്കുഴി, കേശവദാസപുരം, പൊട്ടക്കുഴി, ഗൗരീശപട്ടം, മുളവന, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, കുമാരപുരം എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്.
വാൻറോസ് ജംഗ്ഷന് സമീപം ഇന്ദ്രപുരി ഹോട്ടലിനു മുന്നിലായി പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 26/10/2023 വ്യാഴാഴ്ച രാവിലെ 08.00മണി മുതൽ വൈകുന്നേരം 10.00 മണിവരെ
ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്ചു , പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം നിലയ്ക്കുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.