തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് പൊൻമുടിയിൽ തുടക്കമായി.
ജൂനിയർ വിഭാഗം ക്രോസ് കൺട്രി റിലേ ഫൈനലോടെയാണ് മത്സരങ്ങൾ തുടങ്ങിയത്. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്.